പ്രതീക്ഷ:റഷ്യയുടെ കോവിഡ് വാക്സിന്‍ ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും.

റഷ്യയുടെ കോവിഡ് വാക്സിന്‍ സ്പുട്നിക് 5 ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും. വാക്സിന്‍റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങള്‍ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് നവംബറില്‍ പ്രസിദ്ധീകരിക്കും.

അതേസമയം റഷ്യയുടെ കൊറോണ വൈറസ് വാക്സിന്‍ സ്പുട്‌നിക് അഞ്ചിന്‍റെ ആദ്യ ബാച്ച്‌ പൊതു വിതരണത്തിനെത്തിച്ചതായി റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മോസ്കോയിലെ ഗമാലേയ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത വാക്സിന്‍ ഗുണനിലവാര പരിശോധനകള്‍ പൂര്‍ത്തിയാക്കി പൊതു ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണെന്ന് സര്‍ക്കാര്‍ വ‍ത്തങ്ങള്‍ വിശദീകരിച്ചു.

Leave a Reply