അപേക്ഷ ഒക്ടോബർ 31 വരെ
✅1.ന്യൂനപക്ഷ പ്രീ മട്രിക് സ്കോളർഷിപ്
ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക്. വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ കുറവായിരിക്കണം. മുൻവർഷത്തെ വാർഷിക പരീക്ഷയ്ക്ക് 50 % മാർക്ക് വേണം. ഒരു കുടുംബത്തിൽ പരമാവധി 2 കുട്ടികൾക്കാണു സ്കോളർഷിപ്പിന് അർഹത.
✅2. ഭിന്നശേഷി പ്രീ മട്രിക് സ്കോളർഷിപ്
9, 10 ക്ലാസുകളിലെ കുട്ടികൾക്ക്. വാർഷികവരുമാനം രണ്ടര ലക്ഷം രൂപ കവിയരുത്. ഒരു ക്ലാസിൽ ഒരു തവണ മാത്രം.
✅3. നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്
സർക്കാർ, എയ്ഡഡ്, തദ്ദേശ സ്വയംഭരണ സ്കൂളുകളിലെ കുട്ടികൾക്ക്. 9, 10, 11 ക്ലാസുകളിൽ 55 / 60 / 55 % മാർക്ക് വേണം. (പട്ടികവിഭാഗത്തിന് 5% ഇളവ്). വാർഷികവരുമാനം ഒന്നര ലക്ഷം രൂപ കവിയരുത്. എൻഎംഎംഎസ് പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം.
ഒരു കുട്ടിക്ക് ഇവയിൽ ഒരു സ്കോളർഷിപ് മാത്രം.
