സമൂഹവ്യാപനമറിയാന്‍ സംസ്ഥാനത്ത് ഐസിഎംആ‍ര്‍ രണ്ടാംഘട്ട പഠനം തുടങ്ങി

തിരുവനന്തപുരം: സമൂഹവ്യാപനമറിയാന്‍ സംസ്ഥാനത്ത് ഐസിഎംആ‍ര്‍ രണ്ടാംഘട്ട പഠനം തുടങ്ങി. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര നിര്‍ദേശമനുസരിച്ചുള്ള പഠനം. തിരുവനന്തപുരത്തിനൊപ്പം ചില ജില്ലകളെങ്കിലും സമൂഹവ്യാപനത്തിന്റെ വക്കിലാണെന്ന വിലയിരുത്തല്‍ നില നില്‍ക്കെയാണ് പഠനം.

മൂന്ന് ജില്ലകളില്‍ 1200 പേരില്‍ നടത്തിയ ആദ്യപഠനത്തില്‍ നാല് പേരിലാണ് സംസ്ഥാനത്ത് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. ചികിത്സയില്ലാതെ തന്നെ കോവിഡ് വന്ന് ഭേദമായി. ദില്ലിയില്‍ 29 ശതമാനം പേരില്‍ ഇങ്ങനെ ആന്റിബോഡി രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കേരളത്തില്‍ വ്യാപനം രൂക്ഷമായിരിക്കെ നടക്കുന്ന പഠനം സമൂഹവ്യാപനമറിയുന്നതില്‍ നിര്‍ണായകമാണ്.

മുന്‍പ് പരിശോധനയോ ചികിത്സയോ നടത്താത്തവര്‍, സമ്ബര്‍ക്കത്തില്‍ വരാത്തവര്‍ എന്നിവരെ തെരഞ്ഞെടുത്താണ് പരിശോധിക്കുക.

ഐസിഎംആറിന്റെ 25 അംഗ സംഘമാണ് തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും സഹായത്തോടെ പരിശോധന നടത്തുക. രാജ്യത്താകെ നടക്കുന്ന പഠനത്തിന്റെ ഭാഗമായാണ് കേരളത്തിലും ദൗത്യസംഘം എത്തിയത്. അടുത്ത ഘട്ടം നടപടികളെന്താകുമെന്നതും പഠന റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കും. ഐസിഎംആര്‍ രണ്ടാംഘട്ട പഠനം തുടങ്ങി തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളില്‍ സമൂഹവ്യാപനമറിയാന്‍ പഠനം

Leave a Reply