ചണ്ഡീഗഡ്: കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന 29 കര്‍ഷക യൂണിയനുകള്‍ ഇന്ന് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തും. അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി (എഐകെഎസ്സി) അംഗങ്ങളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതോടെ ആണ് കേന്ദ്ര കാര്‍ഷിക സെക്രട്ടറി സഞ്ജയ് അഗര്‍വാളുമായുള്ള കൂടിക്കാഴ്‌ചക്ക് കര്‍ഷകര്‍ സമ്മതിച്ചത്.
ബല്‍ബീര്‍ സിംഗ് രാജേവാല്‍, ദര്‍ശന്‍ പാല്‍, ജഗ്‌ജിത് സിംഗ് ദലേവാള്‍, ജഗ്മോഹന്‍ സിംഗ്, കുല്‍വന്ത് സിംഗ്, സുര്‍ജിത് സിംഗ്, സത്നം സിംഗ് സാഹ്നി എന്നിവരാണ് ചര്‍ച്ചയില്‍ കര്‍ഷകരെ പ്രതിനിധാനം ചെയ്യുന്നത്.
നേരത്തെ സര്‍ക്കാരുമായി ചര്‍ച്ച വേണ്ട എന്ന നിലപാടിലായിരുന്നു കിസാന്‍ സംഘര്‍ഷ്. കഴിഞ്ഞ ഒക്‌ടോബര്‍ എട്ടിന് വിളിച്ച ചര്‍ച്ചക്കുള്ള ക്ഷണം കര്‍ഷക സംഘടനകള്‍ നിരസിച്ചിരുന്നു.

