രാജ്യത്തെ ആദ്യ ഡ്രൈ​വ​റി​ല്ലാ​ ​മെ​ട്രോ​ട്രെ​യിന്‍ ഡല്‍ഹിയിലോടിത്തുടങ്ങി

ന്യൂ​ഡ​ല്‍​ഹി​:​ ​രാജ്യത്ത് പുതു ചരിത്രം കുറിച്ച്‌ ജ​ന​ക്പു​രി​ ​വെ​സ്റ്റ് ​-​ ​നോ​യി​ഡ​ ​ബൊ​ട്ടാ​ണി​ക്ക​ല്‍​ ​ഗാ​ര്‍​ഡ​ന്‍​ ​പാ​ത​യി​ലെ പുതിയ മെട്രോസര്‍വീസ് ​ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാ​ഗ് ​ഓ​ഫ് ​ചെ​യ്തു. രാ​ജ്യ​ത്തെ ​ആ​ദ്യ​ത്തെ​ ​ഡ്രൈ​വ​റി​ല്ലാ​ ​മെ​ട്രോ​ ​ട്രെ​യി​ന്‍​ സര്‍വീസാണ് ഇത്.

37​കി​ലോ​മീ​റ്റ​റി​ലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.45​ ​മി​നി​ട്ടുകൊണ്ട് ഓടി​യെത്തും. 25​ ​സ്റ്റേ​ഷ​നുകളാണ് ഉളളത്. രാവി​ലെ​ 11​ ​മ​ണി​ക്ക് ​വീ​ഡി​യോ​ ​കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെയായിരുന്നു ​ പ്രധാനമന്ത്രിയുടെ ​ഫ്ളാ​ഗ് ​ഒ​ഫ്. സ്മാര്‍ട്ട് സിസ്റ്റത്തിലേക്ക് ഇന്ത്യ എത്രവേഗത്തില്‍ മുന്നേറുന്നുവെന്നതിനെ തെളിവാണ് പുതിയ സര്‍വീസെന്ന് ഫ്ളാഗ് ഒഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു

ഡ​ല്‍​ഹി​ ​മെ​ട്രോ​ ​റെ​യി​ല്‍​ ​കോ​ര്‍​പ്പ​റേ​ഷ​ന്റെ​ ​മൂ​ന്നാം​ഘ​ട്ട​ ​വി​പു​ലീ​ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ 2017​ ​ഡി​സം​ബ​റി​ല്‍​ ​ഡ്രൈ​വ​റി​ല്ലാ​ ​ട്രെ​യി​നു​ക​ളു​ടെ​ ​ട്ര​യ​ല്‍​ ​ആ​രം​ഭി​ച്ചി​രു​ന്നു.സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​ഉ​പ​യോ​ഗി​ച്ച്‌ ​സ്റ്റേ​ഷ​നു​ക​ളി​ല്‍​ ​നി​ന്നാ​ണ് ​ഇ​വ​ ​നി​യ​ന്ത്രി​ക്കു​ന്ന​ത്. മ​ജ​ന്ത​ ​ലൈ​നി​ലെ​ ​സ​ര്‍​വീ​സ് ​വി​ജ​യ​ക​ര​മാ​യാ​ല്‍​ 2021​ ​പ​കു​തി​യോ​ടെ​ ​പി​ങ്ക് ​ലൈ​നി​ലും​ ​ഇ​വ​ ​ഓ​ടും.​ ​

യാ​ത്ര​ക്കാ​ര്‍​ക്ക് ​പെ​ട്ടെ​ന്ന് ​തി​രി​ച്ച​റി​യാ​നു​ള്ള​ ​സൗ​ക​ര്യ​ത്തി​നാ​യി​ ​ഒ​രു​ ​റൂ​ട്ടി​ലെ​ ​ട്രെ​യി​നു​ക​ള്‍​ക്കും​ ​സ്റ്റേ​ഷ​നു​ക​ള്‍​ക്കും​ ​ഒ​രു​ ​നി​റ​മാ​ണ്. എ​യ​ര്‍​പോ​ര്‍​ട്ട് ​എ​ക്‌​സ് ​പ്ര​സ് ​ലൈ​നി​ലെ​ ​പൂ​ര്‍​ണ​ ​പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യ​ ​ദേ​ശീ​യ​ ​പൊ​തു​മൊ​ബി​ലി​റ്റി​ ​കാ​ര്‍​ഡ് ​സേ​വ​ന​വും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഇ​ന്ന് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​റു​പേ​ ​ഡെ​ബി​റ്റ് ​കാ​ര്‍​ഡ് ​കൈ​വ​ശ​മു​ള്ള​ ​ആ​ര്‍​ക്കും​ ​ഈ​ ​റൂ​ട്ടി​ല്‍​ ​അ​തു​ ​ഉ​പ​യോ​ഗി​ച്ച്‌ ​യാ​ത്ര​ ​ചെ​യ്യാം.​ 2022​ഓ​ടെ​ ​ഡ​ല്‍​ഹി​ ​മെ​ട്രോ​ ​ശൃം​ഖ​ല​യി​ല്‍​ ​എ​ല്ലാ​ ​റൂ​ട്ടി​ലും​ ​ഈ​ ​സൗ​ക​ര്യം​ ​ല​ഭ്യ​മാ​ക്കും.

Leave a Reply