തിരുവനന്തപുരം: സംസ്ഥാനത്തെ 13 നിര്‍ഭയ ഹോമുകള്‍ പൂട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. തൃശൂരിലെ നിര്‍ഭയ ഹോമുകള്‍ മാത്രമാണ് ഇനി പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. ഇതോടെ പോക്സോ കേസ് ഇരകളുടെ പുനരധിവാസം പ്രതിസന്ധിയിലാവുകയാണ്. നിലവിലെ സാമ്ബത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ചിലവ് കുറക്കാനെന്നാണ് പുതിയ തീരുമാനമെന്നാണ് വനിതാ ശിശു വകുപ്പിന്റെ വിശദീകരണം അറിയിച്ചിരിക്കുന്നത്. പൂട്ടുന്ന നിര്‍ഭയ ഹോമുകളിലെ പോക്സോക്കേസ് ഇരകളെ തൃശൂരിലേക്ക് മാറ്റുന്നതാണ്.
2012 ലാണ് സര്‍ക്കാര്‍ പത്തനംതിട്ട ഒഴികയുള്ള ജില്ലകളില്‍ നിര്‍ഭയ ഹോമുകള്‍ സ്ഥാപിക്കുകയുണ്ടായത്. 13 ജില്ലകളിലും നിര്‍ഭയ ഹോമുകള്‍ ഉള്ളതിനാല്‍ പോക്സോ കേസുകളിലെ ഇരകള്‍ക്ക് തങ്ങളുടെ ജില്ലകളില്‍ തന്നെ താമസിക്കാന്‍ സൗകര്യമൊരുക്കി.
മികച്ച കൌണ്‍സിലുകളും ഇവിടെനിന്നും കിട്ടിയിരുന്നു. പുതിയ തീരുമാനത്തോടെ ഇത് അനിശ്ചിതത്തിലാകുകയാണ്.
ജില്ലകളിലെ നിര്‍ഭയ ഹോമുകള്‍ ഇനി എന്‍ട്രി ഹോമുകളായാണ് പ്രവര്‍ത്തിക്കുക. ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്ത് അടുത്ത ദിവസങ്ങളില്‍ ഇവരെ തൃശൂരിലേക്ക് മാറ്റുന്നതാണ്. ജീവനക്കാരെയും ഇത്തരത്തില്‍ വിന്യസിക്കും. 70 ലക്ഷം രൂപ ലാഭിക്കാന്‍ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്നാണ് വിശദീകരണം.

