ഡല്‍ഹി: ആദായ നികുതി നിരക്കകുളില്‍ മാറ്റം വരുത്താതെ കേന്ദ്രബജറ്റ്. നികുതി സ്ലാബുകള്‍ നിലവിലെ രീതിയില്‍ തുടരും.
ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തി കേന്ദ്രബജറ്റ് വിര്‍ച്വല്‍ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി.
2022 ജനുവരി മാസത്തെ ആകെ ജിഎസ്ടി കളക്ഷന്‍ 1,40,986 കോടി രൂപയാണ്, ഇത് ജിഎസ്ടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വരുമാനമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
ഒരു പിശക് തിരുത്താന്‍ അവസരം നല്‍കുന്നതിന്, നികുതിദായകര്‍ക്ക് മൂല്യനിര്‍ണ്ണയ വര്‍ഷം മുതല്‍ 2 വര്‍ഷത്തിനുള്ളില്‍ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യാം.
ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഐടി റിട്ടേണ് രണ്ട് വര്‍ഷത്തിനകം പുതുക്കി സമര്‍പ്പിക്കാം എന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. അധിക നികുതി മാറ്റങ്ങളോടെ ഇനി റിട്ടേണ് സമര്‍പ്പിക്കാനാവും. ഒന്നര മണിക്കൂറില്‍ ബജറ്റ് അവതരണം ധനമന്ത്രി പൂര്‍ത്തിയാക്കി .

