പി എസ് സി പൊതു പരീക്ഷയുടെ (പ്രിലിമിനറി) പരീക്ഷയുടെ കണ്‍ഫര്‍മേഷന്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം

തിരുവനന്തപുരം | 2021 ഫെബ്രുവരിയില്‍ നടക്കുന്ന പി എസ് സി പൊതു പരീക്ഷയുടെ (പ്രിലിമിനറി) പരീക്ഷയുടെ കണ്‍ഫര്‍മേഷന്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം. ഡിസംബര്‍ 12 ആണ് അവസാന തീയതി. വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, എല്‍ ഡി ടൈപ്പിസ്റ്റ്, ആരോഗ്യവകുപ്പില്‍ ഫീല്‍ഡ് വര്‍ക്കര്‍ ഉള്‍പ്പെടെയുള്ള 150 പോസ്റ്റുകളിലേക്കാണ് ഫെബ്രുവരിയില്‍ പൊതു പരീക്ഷ നടത്തുന്നത്. പി എസ് സി പരീക്ഷകള്‍ പൊതുപരീക്ഷ, പ്രധാന പരീക്ഷ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും ഇനിയങ്ങോട്ട് നടത്തുക.

നിശ്ചിത സമയത്തിനുള്ളില്‍ തന്നെ കണ്‍ഫര്‍മേഷന്‍ നല്‍കണമെന്ന് പി എസ് സി നിര്‍ദേശിച്ചിട്ടുണ്ട്.

ഒന്നിലധികം തസ്തികകളില്‍ അപേക്ഷിച്ചിട്ടുള്ളവര്‍ ഓരോന്നിനും വെവ്വേറെ കണ്‍ഫര്‍മേഷന്‍ നല്‍കണം. പരീക്ഷ എഴുതുന്ന മാധ്യമം, ജില്ല, താലൂക്ക് എന്നിവ പൂരിപ്പിച്ച ശേഷം ലഭിക്കുന്ന വണ്‍ ടൈം പാസ്‌വേഡ് ഉപയോഗിച്ച്‌ വേണം കണ്‍ഫര്‍മേഷന്‍ സബ്മിറ്റ് ചെയ്യാന്‍.

Leave a Reply