പക്ഷിപ്പനി: കേന്ദ്ര സംഘം ആലപ്പുഴയിലെത്തി

ആലപ്പുഴ: ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില് സ്ഥിതിഗതികള് വിലയിരുത്തുന്നതിനായി കേന്ദ്രം നിയോഗിച്ച ഉദ്യോഗസ്ഥര് ആലപ്പുഴയിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഉദ്യോഗസ്ഥരാണ് എത്തിയത്. ഡോ. രുചി ജെയിന്‍ (കേന്ദ്ര ആരോഗ്യ മന്ത്രാലയം), ഡോ. സൈലേഷ് പവാര്‍ (എന്‍ഐവി), ഡോ. അനിത് ജിന്‍ഡാല്‍ (ഡല്‍ഹി ആര്‍എംഎല്‍ ഹോസ്പിറ്റല്‍) എന്നിവരാണ് സംഘത്തിലുള്ളത്.

സംഘം കലക്ടറുമായി കൂടികാഴ്ച തുടങ്ങി. പനിക്ക് കാരണമായ എച്ച്‌5 എന്‍ 8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കണ്ടെത്തലെങ്കിലും ഇത് സംബന്ധിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ കേന്ദ്ര സംഘം നടത്തും. പനി കണ്ടെത്തിയ ഇടങ്ങളിലെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വളര്‍ത്തു പക്ഷികളെ കൊല്ലുന്നത് ഇന്ന് പൂര്‍ത്തിയാകും. 6200 താറാവുകള്‍ കൂടിയാണ് ഇനി അവശേഷിക്കുന്നത്.

അതേസമയം പക്ഷിപനി പടരുന്ന സാഹചര്യത്തില് രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ദേശാടന പക്ഷികളാണ് പക്ഷിപനിക്ക് കാരണമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. കേരളത്തിന് പുറമെ രാജസ്ഥാന്, ഹിമാചല് പ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്

Leave a Reply