ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികളുടെ അക്രമണം: മരണം നാലായി

വാഷിങ്ടണ്‍: പക്യാപിറ്റോളില്‍ ട്രംപ് അനുകൂലികളുടെ അക്രമത്തില്‍ മരണം നാലായി. ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് കടന്നത് അക്രമം അഴിച്ചുവിട്ടത്.
യു.എസ് പാര്‍ലമെന്റായ ക്യാപ്പിറ്റോള്‍ ഹാളിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ പൊലിസ് വെടി വയ്പ്പിലാണ് ഒരു സ്ത്രീ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പരുക്കേറ്റ വരാണ് മറ്റ് മൂന്ന് പേര്‍.

ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് കടന്നത്.

പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് ജോ ബൈഡന്‍ ട്രംപിനോട് ആവശ്യപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റ ആശുപത്രിയിലേക്ക് മാറ്റി. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യാമായാണ് വാഷിങ്ടണ്‍ ഡിസിയില്‍ ഇത്ര ഗൗരവകരമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. പുലര്‍ച്ചെ 4.15ഓടെ മുഴുവന്‍ അക്രമികളെയും പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഒഴിപ്പിച്ചതായി യു.എസ് അധികൃതര്‍ വ്യക്തമാക്കി. സെനറ്റ് ചേമ്ബറില്‍ അതിക്രമിച്ച കയറിയവര്‍ അധ്യക്ഷന്റെ വേദിയില്‍ കയറിപ്പറ്റി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഇരുസഭകളും നിര്‍ത്തിവെച്ച്‌ അംഗങ്ങളെ സുരക്ഷിതമായി മാറ്റി.

ഇത് വിയോജിപ്പിനുള്ള അവകാശമല്ല കലാപം സൃഷ്ടിക്കലാണെന്ന് ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആക്രമണത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ പറഞ്ഞു.
ജനാധിപത്യത്തിന് നേരെ നടന്ന അതിക്രമമാണെന്നും ആധുനികകാലത്ത് ഇതുപോലെ ഒരു അതിക്രമം കാണാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതീകമായി കാണുന്ന ക്യാപിറ്റോള്‍ മന്ദിരത്തിനു നേരെയുള്ള അക്രമം ലിബറല്‍ ജനാധിപത്യത്തിന് പേരുകേട്ട അമേരിക്കയുടെ പ്രശസ്തിക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്.

അക്രമത്തെ തുടര്‍ന്ന് ദേശീയ സുരക്ഷാ സേനയെ നഗരത്തില്‍ നിയോഗിച്ചു. അക്രമികളെ ഒഴിപ്പിച്ചുകഴിഞ്ഞാല്‍ വീണ്ടും സംയുക്ത സഭ ചേരുമെന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് വ്യക്തമാക്കി. പൊലിസിന് നേരെ രാസവസ്തുക്കള്‍ ഉപയോഗിച്ചതായും കാപിറ്റോള്‍ കെട്ടിടത്തിന് സമീപത്തുനിന്ന് സ്ഫോടക വസ്തു കണ്ടെടുത്തതായും പൊലിസ് പറഞ്ഞു.

അക്രമത്തിന് പിന്നാലെ, തന്റെ അനുകൂലികള്‍ സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് ട്വീറ്റ് ചെയ്തു. എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാന്‍ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്യാനുള്ള നീക്കവുമായി ട്രംപ് മുന്നോട്ട് വന്നിരുന്നു. വാഷിങ്ണിലേക്ക് മാര്‍ച്ച്‌ നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും ട്രംപ് ആഹ്വാനം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply