ക്യാമ്ബസുകളില്‍ ലഹരി ഉപഭോഗം ചെറുക്കാന്‍ ക്യാമ്ബസ് പോലീസ് യൂണിറ്റ് :സുപ്രധാന നിര്‍ദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ലഹരിമരുന്നു ഉപഭോഗം വ്യക്തികള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്വമേധയാ ഇടപെട്ട് പോലീസിന് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്കി. ക്യാമ്ബസുകളില്‍ ലഹരി ഉപഭോഗം ചെറുക്കാന്‍ ക്യാമ്ബസ് പോലീസ് യൂണിറ്റ് തുടങ്ങണമെന്നാണ് പ്രധാന നിര്‍ദ്ദേശം. നിലവിലെ സംവിധാനത്തില്‍ ക്യാമ്ബസുകളിലെത്തി പോലീസിന് പരിശോധന നടത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണിത്.

1985-ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍്റ് സൈക്കോ ട്രോഫിക് സബ്സ്റ്റാന്‍സസ് ആക്‌ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്നത് എളുപ്പമാക്കാനുള്ള നടപടികളെടുക്കണമെന്നും ചീഫ് ജസ്റ്റീസ് എം. മണികുമാര്‍ , ജസ്റ്റീസ് പി.പി.

ചാലി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന എന്‍. രാമചന്ദ്രന്‍ എഴുതിയ കത്താണ് സുപ്രധാന ഇടപെടലിലേക്ക് കോടതിയെ നയിച്ചത്.

ഹയര്‍ സെക്കന്‍ഡറി സിലബസില്‍ ലഹരി ഉപഭോഗത്തിന്‍്റെ ദൂഷ്യ വശങ്ങള്‍ വിശദീകരിക്കുന്ന പാഠഭാഗങ്ങള്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തണം. ലഹരി ഉപഭോഗം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ ചീഫ് സെക്രട്ടറി മൂന്നു മാസം കൂടുമ്ബോള്‍ കോടതി മുമ്ബാകെ റിപ്പോര്‍ട്ട് നല്കണം. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയതിനെക്കുറിച്ച്‌ അറിയിക്കാന്‍ ഹര്‍ജി മൂന്നു മാസത്തിന് ശേഷം വീണ്ടും ലിസ്റ്റ് ചെയ്യാന്‍ കോടതി രജിസ്ട്രിയോട് നിര്‍ദ്ദേശിച്ചു. ആവശ്യമായ നടപടിക്ക് ഉത്തരവ് ചീഫ് സെക്രട്ടറിക്കയച്ചുകൊടുക്കാന്‍ കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചു. ലഹരി ഉപഭോഗം തടയാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് നല്കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പഠനം നടത്തി നിയമപരമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Leave a Reply