ദില്ലി: റഷ്യയുടെ സ്പുട്നിക്ക് വാക്സീന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതിയായി. വിദഗ്ധ സമിതിയാണ് വാക്സീന് അനുമതി നല്‍കിയത്. രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സീനാണ് സ്പുട്നിക്. ഭാരത് ബയോടെക്കിന്റെ കോവാക്സീനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍്റെ കൊവിഷീല്‍ഡുമാണ് നിലവില്‍ ഉപയോഗിക്കുന്ന വാക്സീനുകള്‍.
ഹൈദരാബാദ് അടിസ്ഥാനമായ റെഡ്ഡീസ് ലബോറട്ടറീസിനാണ് ഇന്ത്യയില്‍ വാക്സീന്‍്റെ നിര്‍മ്മാണ അനുമതിയുള്ളത്. റഷ്യന്‍ വാക്സീനായ സ്പുട്നിക്കിന് 91.6 ശതമാനം ഫലപ്രാപ്തിയാണ് അവകാശപ്പെടുന്നത്.നിലവില്‍ ലഭ്യമായ കൊവിഷീല്‍ഡിനും കൊവാക്സീനും എഴുപത് ശതമാനത്തിനടുത്താണ് ഫലപ്രാപ്തി പറയുന്നത്.
Related posts:

ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയുന്ന നിമിഷം മുതൽ ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന നിയമം നടപ്...

യുഎസ് പ്രസിഡൻഷ്യൽ അധികാരം ലഭിക്കുന്ന ആദ്യ വനിതായി ഇന്ത്യൻ വംശജ കമല ഹാരീസ്


