സംസ്ഥാനത്ത് ബോര്‍ഡ്, പൊതുപരീക്ഷകള്‍ ഒഴികെയുള്ളവ നേരിട്ട് നടത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഎസ്​ഇ സ്​കൂളുകളില്‍ ബോര്‍ഡ്, പൊതുപരീക്ഷകള്‍ ഒഴികെയുള്ളവ നേരിട്ട് നടത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി സിബിഎസ്​ഇ പ്രാദേശിക ഓഫിസര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍, അംഗങ്ങളായ കെ നസീര്‍, ബി ബബിത എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ ബെഞ്ച് ഉത്തരവിട്ടു.

സിബിഎസ്​ഇ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി എറണാകുളം ജില്ലയിലെ നിരവധി സ്​കൂളുകള്‍ കുട്ടികളെ വിളിച്ചുവരുത്തി ഒമ്ബത്​, പതിനൊന്ന്​
ക്ലാസുകളിലെ പരീക്ഷകള്‍ നടത്തിയെന്ന രക്ഷാകര്‍ത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ പ്രശ്നത്തില്‍ ഇടപെട്ടത്.ഒമ്ബതാം ക്ലാസില്‍ പൊതുപരീക്ഷ ഇല്ലെന്നിരിക്കെ, കോവിഡ് ഭീഷണി അവഗണിച്ച്‌ കുട്ടികളെ ഒരുമിച്ചിരുത്തി പരീക്ഷ എഴുതിച്ചത് സിബിഎസ്​ഇയുടെ നിബന്ധനകള്‍ക്ക് നിരക്കാത്ത നടപടിയാണ്​. അതിനാല്‍ ബോര്‍ഡ്, പൊതുപരീക്ഷകള്‍ ഒഴികെയുള്ളവ ഓഫ്​ലൈനില്‍ എഴുതിക്കാന്‍ സ്​കൂളുകളെ അനുവദിക്കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Leave a Reply