പത്തനംതിട്ട:വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച യുവ കര്‍ഷകന്‍ മത്തായിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും . ഇന്നുച്ചകഴിഞ്ഞു മൂന്നുമണിക്ക് കുടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വെച്ച് സംസ്ക്കാര ചടങ്ങുകള്‍ നടക്കും.
മത്തായിയുടെ ദുരൂഹമരണത്തില്‍ സി ബി ഐ അന്വേഷിക്കണം എന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ഭാര്യ ഷീബ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസ് സി ബി ഐക്ക് വിടുകയും ചെയ്തു അതോടെ ഷീബയുടെ ദിവസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിന് വിജയം കണ്ടു. തുടര്‍ന്ന് വെള്ളിയാഴ്ച സിബിഐയുടെ നേതൃത്വത്തില്‍ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു.
ഒടുവില്‍ നാല്പതുദിവസം മോര്‍ച്ചറിയുടെ തണുപ്പില്‍ കിടന്നു മരവിച്ച മത്തായിയുടെ മൃതദേഹം ഇന്ന് യാത്രയാകുകായണ് …

