തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ അധിക നിയന്ത്രണങ്ങളുണ്ടാകും. അവശ്യവസ്തുക്കള്‍ ഒഴികെയുള്ള കടകള്‍ തുറക്കില്ല. ജൂണ്‍ 5 മുതല്‍ 9 വരെയുള്ള നിയന്ത്രണം കൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
അന്തര്‍ജില്ലാ യാത്രകള്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ അനുവദിക്കൂ. വ്യവസായ ഉദ്പാദനവും അവക്കുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ ഇളവുണ്ടാകും. ട്രെയിന്‍, വിമാന യാത്രക്കാര്‍ക്ക് ഇളവുണ്ടാകും.
നേരത്തെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ടെസ്റ്റ്പോസിറ്റിവിറ്റി പത്തു ശതമാനത്തില്‍ താഴെ എത്തിക്കാനാകുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്.
എന്നാല്‍, ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് താഴെ എത്തിക്കുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്

