അഫ്ഗാനെ പ്രതിനിധീകരിച്ച് താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാ ക്കിസ്ഥാൻ; സാർക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ ഈ ആഴ്ച നടക്കുന്ന യുഎന്‍ പൊതുസമ്മേളനത്തിനിടയില്‍ നടത്താനിരുന്ന സാര്‍ക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി.താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെ തുടര്‍ന്നാണിത് യോഗം റദ്ദാക്കുന്നതിലേക്ക് എത്തിച്ചത്.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പൊ​തു​സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ എ​ല്ലാ വ​ര്‍​ഷ​വും ഈ ​യോ​ഗം ന​ട​ത്താ​റു​ണ്ട്.താ​ലി​ബാ​നെ ഇ​ന്ത്യ ഇ​തു​വ​രെ​യും അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. കൂ​ടാ​തെ പ​ല ലോ​ക രാ​ജ്യ​ങ്ങ​ളും കാ​ബൂ​ളി​ലെ പു​തി​യ ഭ​ര​ണ​ത്തെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. മാ​ത്ര​മ​ല്ല അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ല കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും യു​എ​ന്നി​ന്‍റെ ക​രി​മ്ബ​ട്ടി​ക​യി​ല്‍ പേ​രു​ള്ള​വ​രാ​ണ്.താലിബാന്‍ സര്‍ക്കാരും അതിന്റെ യോഗ്യതയ്ക്കായി യുഎന്നിനെ സമീപിച്ചിട്ടില്ല.

എന്തായാലും, സാര്‍ക്ക് അംഗങ്ങള്‍ക്കിടയില്‍ ഈ വിഷയത്തില്‍ യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. സമവായത്തിലെത്താന്‍ സാധിക്കാത്തതാണ് സാര്‍ക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞയാഴ്ച നടന്ന ഷാന്‍ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തിന്റെ കാര്യം പ്രതിപാദിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഭരണത്തെ അംഗീകരിക്കുന്നതിന് മുമ്ബ് ലോകം ചിന്തിക്കണമെന്നും കാബൂളിലെ സര്‍ക്കാരില്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രാതിനിധ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.