തിരുവനന്തപുരം: ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍. ഇതിെന്റ ഭാഗമായി കര്‍ശന സുരക്ഷയും പരിശോധനയും ഉണ്ടാകും. ഇൗ ദിവസങ്ങളില്‍ മുമ്ബ് നല്കിയ ഇളവുകള്‍ ഉണ്ടാകില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇളവുകള്‍, നിയന്ത്രണങ്ങള്‍
- മെഡിക്കല്‍ സ്റ്റോറുകള്‍, പാല്, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷ്യസാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ തുറക്കാം
- ഹോട്ടലുകളില്‍ ടേക്ക്-എവെ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ചായക്കടകള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല
- അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വീടുകളില്‍നിന്ന് ഒരാള്‍ മാത്രം പുറത്തുപോകണം.
- പൊതുഗതാഗതമുണ്ടാകില്ല. പ്രഭാത, സായാഹ്ന സവാരി അനുവദിക്കില്ല
- അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വിസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റു വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ.
- ഇവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റും കരുതണം.
- െട്രയിന്‍, വിമാനയാത്രക്കാര്‍ ടിക്കറ്റും മറ്റ് യാത്രാരേഖകളും കാണിക്കണം. രേഖകള്‍ കാണിച്ച് വാക്സിന് എടുക്കാന്‍ പോകുന്നവര്‍ക്കും യാത്ര ചെയ്യാം
- വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും ഇരുപതുപേരെ മാത്രമേ അനുവദിക്കൂ
- പൊതുപരിപാടികളോ ടൂറിസം, റിക്രിയേഷന്‍, ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ല. ബിവറേജസ് ഒൗട്ട്ലെറ്റുകള്‍, ബാറുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കില്ല
- കെ.എസ്.ആര്.ടി.സി അവശ്യവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വിസ് മാത്രമേ നടത്തൂ.