മുണ്ടക്കയം എംഎംടിയിൽ പുതിയ ലേബർ സ്യൂട്ട് പ്രവർത്തനമാരംഭിച്ചു

മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്‌പിറ്റലിൽ പുതിയ ലേബർ സ്യൂട്ട് പ്രവർത്തനം തുടങ്ങി. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ലേബർ സ്യൂട്ടിന്റെ ആശീർവാദകർമം നിർവഹിച്ചു. ആശുപത്രി ഡയറക്ടർ ഫാ. സോജി തോമസ് അധ്യക്ഷത വഹിച്ചു.

ഹോസ്‌പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ. ദീപു പുത്തൻപുരക്കൽ, കാഞ്ഞിരപ്പള്ളി രൂപത പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, അസിസ്റ്റന്റ്റ് ഡയറക്ടർമാരായ ഫാ. സിജു ഞള്ളിമാക്കൽ, ഫാ. ആന്റോ പേഴുംകാട്ടിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. എം. മാത്യു, മെഡിക്കൽ വിഭാഗം മേധാവികൾ, ഡോക്ടേഴ്‌സ്, സ്റ്റാഫ് എന്നിവർ പങ്കെടുത്തു.

ആധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ലേബർ സ്യൂട്ടിൽ അമ്മയ്ക്ക് പ്രസവസമയത്ത് ഭർത്താവിൻ്റെയോ അമ്മയുടെയോ മാനസിക പിന്തുണ ലഭിക്കുമെന്നതാണ് പ്രത്യേകത. സുരക്ഷിത പ്രസവത്തിന് മാതാവിനും നവജാതശിശുവിനും പരിപൂർണ സംരക്ഷണത്തിന് ആവശ്യമായ സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചാണ് ആശുപത്രി ഇത് ഒരുക്കിയിരിക്കുന്നത്.