“സഭാ കോടതിയിലും സിവിൽ കുടുംബകോടതികളിലും ഞാൻ കണ്ട നൂറുകണക്കിന് വിവാഹമോചനങ്ങളിൽ ഒരൊറ്റ കേസിലും ഞങ്ങൾ ഒന്നിച്ചു പ്രാർത്ഥിച്ചു, എന്നിട്ടും ഞങ്ങൾക്ക് പിരിയണം എന്നാരും പറഞ്ഞിട്ടില്ല. ദമ്പതികൾ ഒരുമിച്ച് പ്രാർത്ഥിക്കുന്ന ഒരു കുടുംബവും വേർപിരിഞ്ഞിട്ടില്ല.”
കാനൻ നിയമത്തിൽ ഡോക്ടറേറ്റുള്ള, LLB ബിരുദധാരിയും സിവിൽ / സഭാ കോടതികളിൽ വർഷങ്ങളായി പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന റവ.ഡോ.ജോസഫ് കടുപ്പിൽ കാഞ്ഞിരപ്പള്ളി രൂപതാ മാതൃ-പിതൃ വേദികൾ സംഘടിപ്പിച്ച സസുഖം സകുടുംബം എന്ന സെമിനാറിൽ കോവിഡ്19 ആകുലതയിൽ നിന്നും ആനന്ദത്തിലേക്ക് ഒരു ആത്മീയ യാത്ര എന്ന വിഷയത്തെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

