രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകളുടെ മൂല്യനിര്‍ണയം നാളെ തുടങ്ങും. 79 കേന്ദ്രങ്ങളില്‍ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തില്‍ 26447 അധ്യാപകര്‍ പങ്കെടുക്കും. 3031 അധ്യാപകരാണ് എട്ട് കേന്ദ്രങ്ങളിലായി നടക്കുന്ന വിഎച്ച്എസ്ഇ മൂല്യനിര്‍ണയത്തില്‍ ഉണ്ടാവുക. ജൂണ്‍ 19ന് മൂല്യനിര്‍ണയം അവസാനിക്കും.ഏപ്രില്‍ 26ന് പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ചതായിരുന്നു.
സംസ്ഥാനത്തെ ലോക്ഡൗണ്‍ സാഹചര്യം പരിഗണിച്ച് അധ്യാപകര്‍ക്ക് സൗകര്യപ്രദമായ മൂല്യനിര്‍ണയ കേന്ദ്രം തെരഞ്ഞെടുക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്.പൊതുഗതാഗതം ആരംഭിക്കാതെ മൂല്യനിര്‍ണയം തുടങ്ങുന്നത് ക്യാമ്ബുകളില്‍ എത്തുാന് പ്രയാസമുണ്ടാക്കുമെന്ന് അധ്യാപകര്‍ നേരത്തെ അറിയിച്ചിരുന്നു.ജൂണ്‍ ഏഴ് മുതല്‍ എസ്എസ്എല്‍സി മൂല്യനിര്‍ണയം ആരംഭിക്കും.

