കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് പുറത്തുവിട്ടു. വാക്സീന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നല്‍കുന്നുവെന്നും കമ്ബനി അവകാശപ്പെടുന്നു.18 മുതല്‍ 98 വയസ് വരെയുള്ള 25,000 ത്തിലധികം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. വാക്സീന്‍ 77.8% ഫലപ്രദമാണെന്ന് കമ്പനി അറിയിച്ചു.
നേരിയ, മിതമായ, ഗുരുതരമായ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് 78 ശതമാനവും ഗുരുതരമായ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് 98 ശതമാനവും വാക്സീന്‍ ഫലപ്രദമായി. വാക്സീന്‍ ഉപയോഗിച്ച രോഗികളെ ആശുപത്രിയിലെത്തേണ്ടത് പരമാവധി കുറച്ചു. ലക്ഷണങ്ങളില്ലാതെ രോഗം പകരുന്നതിനെതിരെ 63% വാക്സീന്‍ ഫലപ്രദമാണ്.

