കാണ്‍പൂര്‍: മിഷനറീസ് ഓഫ് ചാരിറ്റിയുടെ ശിശുഭവന് ഡിഫന്‍സ് എസ്റ്റേറ്റ് ഓഫീസ് ഒഴിപ്പിച്ചു.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ശിശുഭവനാണ് അനധികൃതമായി ഒഴിപ്പിച്ചിരിക്കുന്നത് . 1968 ജൂണില്‍ സ്ഥാപിച്ച ശിശുഭവനിലൂടെ 1,500 ഓളം കുഞ്ഞുങ്ങളെയും നിര്‍ധനരെയും മിഷനറീസ് ഓഫ് ചാരിറ്റി പരിപാലിച്ചിരുന്നു.
ശിശുഭവന് സ്ഥിതി ചെയ്തിരുന്ന സ്ഥലം 90 വര്‍ഷത്തെ പാട്ടത്തിനു നല്‍കിയതാണെന്നും 2019-ല്‍ പാട്ടക്കാലാവധി അവസാനിച്ചുവെന്നുമാണ് ഡിഫന്‍സ് എസ്റ്റേറ്റ് ഓഫീസിന്റെ അവകാശവാദം. രണ്ടു വര്‍ഷം അനധികൃതമായി സ്ഥലം കൈവശം വച്ചതിനു പ്രതിവര്‍ഷം ഒരുകോടി വീതം മിഷനറീസ് ഓഫ് ചാരിറ്റി പിഴ നല്‍കണമെന്നും ഡിഇഒ പറയുന്നു.
ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയതിനു പിന്നാലെ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സ് ഡല്‍ഹിയില്‍ എത്തി ഡിഇഒ അധികൃതരെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും കാണാന്‍ സമയം തേടിയെങ്കിലും ലഭിച്ചില്ല.
സ്വകാര്യ വ്യക്തികളുടെ കൈയില്‍നിന്നു മിഷനറീസ് ഓഫ് ചാരിറ്റി വാങ്ങി അഞ്ച് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥലം തങ്ങള്‍ 90 വര്‍ഷത്തെ പാട്ടത്തിനു നല്‍കിയതായിരുന്നെന്നും 2019ല്‍ അതിന്റെ കാലാവധി അവസാനിച്ചെന്നും അതിനാല്‍ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇവരോട് ഒഴിയാന്‍ ആവശ്യപ്പെട്ടത്.
നിയമപരമായി ആയിരത്തഞ്ഞൂറോളം കുട്ടികളെ ദത്ത് നല്കിയ പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ഇവര്‍ക്ക് ഒഴിഞ്ഞുകൊടുക്കേണ്ടി വന്നത്. ഇവിടെനിന്നു വിവാഹം ചെയ്ത അയച്ച അനാഥ പെണ്‍കുട്ടികളും നിരവധിയാണ്. ഇവര്‍ക്കൊപ്പം അമ്മവീടായിരുന്നു ഈ സ്ഥാപനമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കരുണാരഹിതമായ ഒഴിപ്പിക്കലിനെതിരേ കാണ്‍പുരില്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നെങ്കിലും യാതൊരു പ്രതിഷേധത്തിനും ഇടകൊടുക്കാതെ മിഷനറീസ് ഒാഫ് ചാരിറ്റി സന്യാസിനികള്‍ ഭവനം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സഹായം സ്വീകരിക്കാനുള്ള എഫ്സിആര്‍എ രജിസ്ട്രേഷന് അപേക്ഷ നിരസിച്ചതിനു പിന്നാലെയാണ് പതിറ്റാണ്ടുകളായി അവര്‍ പ്രവര്ത്തിച്ചുവരുന്നിരുന്ന ശിശുഭവന് ഇപ്പോള്‍ അധികൃതര്‍ ഒഴിപ്പിച്ചത്. നേരത്തെ ഗുജറാത്തില്‍ ഇവരുടെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയിരുന്നു.
ഇവിടെ ഉണ്ടായിരുന്ന അനാഥ ശിശുക്കളെയും അഗതികളെയും വാരാണസി, അലഹബാദ് തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലേക്ക് സന്യാസിനികള്‍ മാറ്റിയിട്ടുണ്ട്. ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങള്‍ക്കു നേരേ നടക്കുന്നതെന്നു കാത്തലിക് ഫോറം ചൂണ്ടിക്കാട്ടി.
ശിശുഭവന് എതിരേയുള്ള മനുഷ്യത്വരഹിതമായ നടപടി സൈന്യത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും യശസിനു ക്ഷതമേല്‍പ്പിക്കുന്നതാണ്. സമൂഹത്തിലെ ഏറ്റവും ദരിദ്രരായവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനുമേല്‍ രണ്ടു കോടി രൂപ പിഴ ചുമത്തിയത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

