ഇ​ന്നും വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച് റ​ഷ്യ

കീ​വ്: മാ​നു​ഷി​ക ഇ​ട​നാ​ഴി ഒ​രു​ക്കാ​ൻ ഇ​ന്നും വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച് റ​ഷ്യ. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 12.30 മു​ത​ലാ​ണ് വെ​ടി​നി​ർ​ത്ത​ൽ. കീ​വ്, ചെ​ർ​ണി​വ്, സു​മി, ഖാ​ർ​കി​വ്, മ​രി​യു​പോ​ൾ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണ് താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ.

അ​തേ​സ​മ​യം, സു​മി​യി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ച ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ പോ​ൾ​ടാ​വ​യി​ൽ എ​ത്തി. 694 വി​ദ്യാ​ർ​ഥി​ക​ളെ 12 ബ​സു​ക​ളി​ലാ​ണ് സു​ര​ക്ഷി​ത മേ​ഖ​ല​യാ​യ പോ​ൾ​ട്ടോ​വ​യി​ൽ എ​ത്തി​ച്ച​ത്. ഇ​വ​രെ ട്രെ​യി​ൻ മാ​ർ​ഗം പ​ടി​ഞ്ഞാ​റ​ൻ യു​ക്രെ​യ്നി​ൽ എ​ത്തി​ക്കും. ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്.

സു​മി​യി​ൽ നി​ന്ന് സു​ര​ക്ഷാ ഇ​ട​നാ​ഴി ഒ​രു​ക്കാ​ൻ റ​ഷ്യ ത​യാ​റാ​യ​താ​ണ് ഒ​ഴി​പ്പി​ക്ക​ൽ സാ​ധ്യ​മാ​ക്കി​യ​ത്. പോ​ള​ണ്ടി​ൽ നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളെ രാ​ജ്യ​ത്ത് എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. ഡ​ൽ​ഹി​യി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ൺ​ട്രോ​ൾ റൂ​മാ​ണ് ര​ക്ഷാ​ദൗ​ത്യം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.