ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്

ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.കരിയറിലെ ഓരോ മുഹൂര്‍ത്തവും വിലപ്പെട്ടതായിരുന്നുവെന്ന് താരം പ്രതികരിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി ടീമംഗമായി തിരിച്ചുവന്നതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനവുമായി ശ്രീശാന്ത് രംഗത്തെത്തിയത്.”അടുത്ത തലമുറയിലെ ക്രിക്കറ്റര്‍മാര്‍ക്കായാണ് ഈ പ്രഖ്യാപനം” . താന്‍ സ്വയമെടുത്ത തീരുമാനമാണെന്നും സന്തോഷം പകരുന്ന കാര്യമല്ലെങ്കിലും ഈ സമയത്ത് ഇത് അനിവാര്യാമാണെന്നും താരം ട്വിറ്ററില്‍ കുറിച്ചു.

https://mobile.twitter.com/sreesanth36/status/1501555582809292801?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1501555582809292801%7Ctwgr%5E%7Ctwcon%5Es1_&ref_url=http%3A%2F%2Fapi-news.dailyhunt.in%2F