ന്യൂഡല്‍ഹി: ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസ് ആയി ഉദയ് ഉമേഷ് ലളിത് എന്ന യു.യു. ലളിത് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചെല്ലിക്കൊടുത്തു. 74 ദിവസത്തിന് ശേഷം 2022 നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും.
പ്രമാദമായ നിരവധി കേസുകളില്‍ ക്രിമിനല്‍ വക്കീലായിരുന്ന യു.യു. ലളിത് ബാറില്‍ നിന്ന് സുപ്രീംകോടതി ബെഞ്ചിലേക്ക് നേരിട്ടെത്തുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ്.ഡല്‍ഹി ബാറില്‍ നിന്ന് ഡല്‍ഹി ഹൈകോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ട ജസ്റ്റിസ് യു.ആര്‍. ലളിതിന്‍റെ മകനായി 1957ല്‍ മഹാരാഷ്ട്രയിലാണ് ജനനം. ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം 1983ല്‍ ബോംബെ ഹൈകോടതിയില്‍ അഭിഭാഷകവൃത്തി തുടങ്ങി. 1986ല്‍ സുപ്രീംകോടതിയിലേക്കു വരികയും 2004ല്‍ മുതിര്‍ന്ന അഭിഭാഷക പദവി ലഭിക്കുകയും ചെയ്തു. 10 വര്‍ഷം കഴിഞ്ഞ് ജഡ്ജിയായി മാറി.

