അഫ്ഗാനിസ്ഥാന്റെ സ്ഥിതി ദുര്‍ബലമായി തുടരുകയാണെന്നും അയല്‍രാജ്യങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് അതീവ ആശങ്കയുണ്ടെന്നും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ

അഫ്ഗാനിസ്ഥാന്റെ സ്ഥിതി ദുര്‍ബലമായി തുടരുകയാണെന്നും അയല്‍രാജ്യങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് അതീവ ആശങ്കയുണ്ടെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിനോട് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സ്ഥിതി വളരെ ദുര്‍ബലമായി തുടരുന്നു. അതിന്റെ അടുത്ത അയല്‍ക്കാരനും അവിടുത്തെ ജനങ്ങളുടെ സുഹൃത്തും എന്ന നിലയില്‍, നിലവിലെ സാഹചര്യം ഞങ്ങളെ നേരിട്ട് ആശങ്കപ്പെടുത്തുന്നതാണ്,

‘യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി അഫ്ഗാനിസ്ഥാനില്‍ യുഎന്‍എസ്‌സിയില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.

‘അഫ്ഗാന്‍ ജനതയുടെ ഭാവിയെക്കുറിച്ചും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും കെട്ടിപ്പടുക്കുന്നതിനും അനിശ്ചിതത്വങ്ങളുണ്ട്.

ഈ പശ്ചാത്തലത്തില്‍, അഫ്ഗാന്‍ സ്ത്രീകളുടെ ശബ്ദം കേള്‍ക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. തിരുമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു,

താലിബാന്‍ നേതാക്കളുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമയത്താണ് ഇത് സംഭവിക്കുന്നത്. താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആഭ്യന്തര മന്ത്രി ഉള്‍പ്പെടെ നിരവധി ഉന്നത മന്ത്രിമാര്‍ ആഗോളതലത്തില്‍ ഭീകരവാദികളാണ്.

‘അഫ്ഗാന്‍ കുട്ടികളുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കപ്പെടുകയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതിന്റെ’ ആവശ്യകത തിരുമൂര്‍ത്തി ന്നിപ്പറഞ്ഞു.

‘മാനുഷിക സഹായം അടിയന്തിരമായി നല്‍കണമെന്നും യുഎന്നിലേക്കും മറ്റ് ഏജന്‍സികളിലേക്കും തടസ്സമില്ലാതെ പ്രവേശനം നല്‍കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ അടിവരയിടുന്നു. അദ്ദേഹം പറഞ്ഞു,