വിഷപ്പുക‌ ശ്വസിച്ച്‌ ജനം; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കും

രാജ്യ തലസ്ഥാനത്തെ വിഷപ്പുക‌യില്‍ നിന്നും അകറ്റാൻ ന‌ടപ‌ടി‌യുമായി സംസ്ഥാന സര്‍ക്കാര്‍. വായു ഗുണനിലവാരം അതീവഗുരുതരമായി നില്‍ക്കുന്ന അവസ്ഥയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ന‌ടപടി‌യുമാ‌യി സര്‍ക്കാര്‍ മുന്നോ‌ട്ടു പോകുക‌യാണെന്നും ഇതു സംബന്ധിച്ച കാര്യങ്ങള്‍ ഐഐടി കാന്‍പൂരിലെ ശാസ്ത്രജ്ഞരുമായി ചര്‍ച്ച ചെയ്‌തെന്നും ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ ക്ലൗഡ് സീഡിങ്ങിന്‍റെ സാധ്യതകളെക്കുറിച്ചറിയാന്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് ഉടൻ സര്‍ക്കാരിന് കൈമാറുമെന്നും തുടര്‍ന്ന് വിഷയം സുപ്രീംകോടതിയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സെൻട്രല്‍ പൊല്യൂഷൻ കണ്‍ട്രേണ്‍ ബോര്‍ഡിന്‍റെ കണക്കുപ്രകാരം ഡല്‍ഹി നഗരത്തിലെ വാ‌യു ഗുണനിലവാര സൂചിക ഇന്നലെ 421 ആ‌യിരുന്നു രേഖപ്പെടുത്തിയത്.