കര്‍ഷകര്‍ക്ക് കരുത്തായി ഇന്‍ഫാമിന്റെ ബഫര്‍സോണ്‍ മോചന സമരപ്രഖ്യാപനം

മുണ്ടക്കയം: ബഫര്‍ സോണ്‍ വിഷയത്തില്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കേരളത്തിന്റെ സാഹചര്യം കേന്ദ്രത്തിലും സുപ്രീം കോടതിയിലും വേണ്ടവിധം ധരിപ്പിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. ഇന്‍ഫാം നേതൃസംഗമവും ബഫര്‍ സോണ്‍ മോചന സമര പ്രഖ്യാപനവും മുണ്ടക്കയം വ്യാകുലമാതാ പാരിഷ്ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍. ഇന്‍ഫാം ഒരു സര്‍ക്കാരിനും എതിരല്ല. പ്രശ്‌നത്തില്‍ സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം. പ്രശ്‌നപരിഹാരത്തിനായി ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ റവ.ഡോ. കുര്യന്‍ താമരശേരി അധ്യക്ഷതവഹിച്ചു. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ജോസഫ് പുല്‍ത്തകിടിയേല്‍ ആമുഖ പ്രഭാഷണം നടത്തി. വെളിച്ചിയാനി കാര്‍ഷിക താലൂക്ക് പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാശേരി, മുണ്ടക്കയം കാര്‍ഷിക താലൂക്ക് പ്രസിഡന്റ് സണ്ണി എബ്രഹാം വെട്ടുകല്ലേല്‍, പെരുവന്താനം കാര്‍ഷിക താലൂക്ക് പ്രതിനിധി അലക്സ് പവ്വത്ത് എന്നിവര്‍ പ്രസംഗിച്ചു.

എരുമേലിയില്‍ നടന്ന സമരപ്രഖ്യാപനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍ അധ്യക്ഷതവഹിച്ചു. കാര്‍ഷിക ജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ ആമുഖപ്രഭാഷണം നടത്തി. എരുമേലി ഫൊറോന വികാരി ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍, എരുമേലി താലൂക്ക് പ്രസിഡന്റ് ജോസഫ് കെ.ജെ. കരിക്കുന്നേല്‍, കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല എക്സിക്യൂട്ടീവ് മെംബര്‍ കുരുവിള ചാക്കോ താഴത്തുപീടികയില്‍ എന്നിവര്‍ പ്രസംഗിച്ചു.

കട്ടപ്പനയില്‍ നടന്ന സമരപ്രഖ്യാപനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്തു. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ അധ്യക്ഷതവഹിച്ചു. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ ആമുഖപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്സിക്യൂട്ടീവ് അംഗം ഫാ. വര്‍ഗീസ് കുളമ്പള്ളില്‍, അണക്കര കാര്‍ഷിക താലൂക്ക് പ്രസിഡന്റ് ജയകുമാര്‍ മന്നത്ത്, കട്ടപ്പന കാര്‍ഷിക താലൂക്ക് പ്രതിനിധി സെബാസ്റ്റ്യന്‍ ജോസഫ് മുക്കുങ്കല്‍, കട്ടപ്പന കാര്‍ഷിക താലൂക്ക് എക്സിക്യൂട്ടീവ് അംഗം ജോസഫ് കുര്യന്‍ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ച

ഇന്‍ഫാം കട്ടപ്പന സോണ്‍ നേതൃസംഗമവും ബഫര്‍ സോണ്‍ മോചന സമര പ്രഖ്യാപനവും കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ്ഹാളില്‍ കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്യുന്നു.


ഇന്‍ഫാം മുണ്ടക്കയം സോണ്‍ നേതൃസംഗമവും ബഫര്‍ സോണ്‍ മോചന സമര പ്രഖ്യാപനവും മുണ്ടക്കയം വ്യാകുലമാതാ പാരിഷ്ഹാളില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

ഇന്‍ഫാം എരുമേലി സോണ്‍ നേതൃസംഗമവും ബഫര്‍ സോണ്‍ മോചന സമര പ്രഖ്യാപനവും എരുമേലി അസംപ്ഷന്‍ പാരിഷ്ഹാളില്‍ കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.