കോവിഡ് പ്രതിരോധ ആരോഗ്യ സന്ദേശവുമായി സൈക്കിൾ റാലി

കോവിഡിനെ പ്രതിരോധിക്കുവാൻ സ്വയം നല്ല ആരോഗ്യം സംരക്ഷിക്കുക എന്നതുമാത്രമാണ് ഏക രക്ഷ എന്ന ആരോഗ്യ സന്ദേശവുമായി സ്വാന്തന്ത്ര്യ ദിനത്തിൽ ബിബികെ സൈക്കിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ സൈക്കിൾ റാലി നടത്തി.

ലോകം മുഴുവനും കോവിഡ് രോഗബാധയാൽ ദുരിതം അനുഭവിക്കുമ്പോൾ, സ്വയം നല്ല ആരോഗ്യം സംരക്ഷിക്കുന്നത് മാത്രമാണ് കോവിഡിനെ പ്രതിരോധിക്കുവാൻ ഒരേയൊരു മാർഗമെന്ന തിരിച്ചറിവിൽ കൊറോണ ലോക്‌ഡൗണിന്റെ തുടക്കസമയത്ത് കാഞ്ഞിരപ്പള്ളിയിൽ തുടക്കം കുറിച്ച ബിബികെ അഥവാ ബിഗ് ബൈക്കേഴ്‌സ് റൈഡേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ കാഞ്ഞിരപ്പള്ളിയിൽ സൈക്കിൾ റാലി നടത്തി. ക്ലബ് അംഗങ്ങളും അവരുടെ സുഹൃത്തുക്കളുമടക്കം 52 പേർ റാലിയിൽ പങ്കെടുത്തു.

പ്രൊഫഷണൽ സൈക്കിളുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ?, കേടുപറ്റാതെ സുരക്ഷിതമായി അത്തരം സൈക്കിളുകൾ പരിപാലിക്കുന്നതെങ്ങനെ ?, ഒരു മികച്ച പ്രൊഫഷണൽ സൈക്ലിസ്റ്റ് ആകുന്നത്തിനുള്ള ടിപ്പുകൾ തുടങ്ങിയ വിലപ്പെട്ട വിവരങ്ങൾ ക്ലബ് ഭാരവാഹികൾ ഇവിടെ പങ്കുവയ്ക്കുന്നു. ദിവസേനയുള്ള സൈക്ലിംഗ് കോവിഡ് 19 രോഗബാധയെ കോറോണയെ പ്രതിരോധിക്കുന്നതെങ്ങനെ എന്ന വിഷയത്തെപ്പറ്റി പ്രശസ്ത ആയുർവേദ ഡോക്ടർ, ഡോ. ജോബിൻ ജെ. മടുക്കക്കുഴി നൽകുന്ന വിശദീകരണവും ഇവിടെ കാണുക ..
പ്രൊഫഷണൽ സൈക്ലിംഗ് ഇഷ്ട്ടപെടുന്ന ഓരോരുത്തരും മറക്കാത്ത കാണേണ്ട വീഡിയോയാണിത്. click here to view the video : https://youtu.be/jd8UrdfxJS8

Leave a Reply