ജനീവ: കൊറോണ വൈറസ് പരത്തുന്നവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരായി മാറിയെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് 19 ന്റെ രണ്ടാംഘട്ടത്തില്‍ രോഗ ബാധിതരാകുന്നത് കൂടുതലും യുവാക്കളാണ്. ലക്ഷണങ്ങല്‍ കാണിക്കുന്നില്ല എന്നത് കൂടുതല്‍ ഭീകരമായ അവസ്ഥ സൃഷ്ടിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
‘ചെറുപ്പക്കാര്‍ക്ക് രോഗബാധയുണ്ടാകുന്നുവെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തതിനാല്‍ പലരും തങ്ങള്‍ വൈറസ് ബാധിതരാണെന്ന് തിരിച്ചറിയുന്നില്ല. രോഗബാധിതനാണെന്നറിയാതെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും പ്രായമായവരുടെ അടുത്തും ഇടപഴകുന്നതിനാല്‍ അപകടസാധ്യത വര്‍ധിക്കുകയാണ്’-ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.
ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ തുടക്കത്തില്‍ വളരെക്കുറച്ച് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ സമീപ ആഴ്ചകളിലായി കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
ആസ്‌ട്രേലിയ, ഫിലിപ്പീന്‍സ് എന്നിവടങ്ങളില്‍ സമീപ ആഴ്ചകളില്‍ സ്ഥിരീകരിച്ച കേസുകളില്‍ ഭൂരിഭാഗവും നാല്‍പതില്‍ താഴെ പ്രായമുളളവര്‍ക്കാണ്. ജപ്പാനില്‍ അടുത്തകാലത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 65 ശതമാനവും 40 വയസ്സിന് താഴെയുളളവരാണ്.

