അതിർത്തിയിൽ സൈനികവിന്യാസം ശക്തമാക്കി ഇന്ത്യ

ലഡാക്ക്: അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണരേഖയില്‍ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് ചൈനീസ് സൈന്യം കയറാതിരിക്കാന്‍ അതീവജാഗ്രതയുമായി ഇന്ത്യ. മേഖലയില്‍ ഇന്ത്യ സൈനികവിന്യാസം ശക്തമാക്കി. നിലവില്‍ അതിര്‍ത്തിയിലെ സ്ഥിതി വിലയിരുത്താന്‍ കരസേനാമേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ ലഡാക്കിലെത്തി. രു ദിവസത്തെ സന്ദര്‍ശനത്തില്‍, സീനിയര്‍ ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ കരസേനാമേധാവിയോട് അതിര്‍ത്തിയിലെ സൈനികവിന്യാസം എങ്ങനെയെന്ന് വിശദീകരിക്കും.

ചുല്‍സുല്‍ സെക്ടറിലേക്ക് കൂടുതല്‍ സൈനികട്രൂപ്പുകളെ ഇറക്കി ചൈന നടത്തിയ പ്രകോപനനീക്കം ചെറുക്കാനാണ് ഇന്ത്യയും 1597 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണരേഖയില്‍ കൂടുതല്‍ സൈനികവിന്യാസം നടത്തിയിരിക്കുന്നത്.

Leave a Reply