യുവ സംരംഭകർക്ക് പ്രചോദനവും പ്രതീക്ഷയുമായി “ടെക്ജെൻഷ്യ”

ഇന്ത്യയുടെ ടെക്‌ രംഗത്ത്‌ അഭിമാനകരമായ നേട്ടംകൊയ്ത ആലപ്പുഴ, ഓമനപ്പുഴ സ്വദേശിയായ യുവാവിന്റേയും സുഹൃത്തുക്കളുടേയും വിജയഗാഥ കേട്ടാണ്‌ ഈ പ്രഭാതം പുലർന്നത്‌. കൊവിഡ്കാലത്ത്‌ കേന്ദ്രസർക്കാർ നടത്തിയ ഇന്നൊവേഷൻ ചലഞ്ചിൽ വീഡിയോ കോൺഫ്രൻസിംങ്ങ്‌ രംഗത്ത്‌ തദ്ദേശീയ സാങ്കേതിക വിദ്യ “വി കൺസോൾ” വികസിപ്പിച്ചേടുത്താണ്‌ ജോയ്‌ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ചേർത്തല ഇൻഫോപാർക്കിലെ സ്റ്റാർട്ട്‌ അപ്‌ കമ്പനി “ടെക്ജെൻഷ്യ”അഭിമാനകരമായ നേട്ടത്തോടെ ഒന്നാം സ്ഥാനത്ത്‌ എത്തിയത്‌. നിലവിൽ നിരവധിപ്പേർ ഉപയോഗിക്കുന്ന Zoom ആപ്പിനേക്കാൾ മികച്ചതും അതീവ സുരക്ഷിതത്വവുമുള്ള സാങ്കേതികവിദ്യയാണിത്‌. ഒരുകോടി രൂപയും മൂന്നുവർഷത്തേക്ക്‌ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വീഡിയോ കോൺഫ്രൻസിംങ്ങ്‌ ഉപകരണങ്ങൾക്കുള്ള കരാറുമാണ്‌ സമ്മാനം. ഈ വിജയം കൂടുതൽ യുവസംരംഭകർക്ക്‌ പ്രചോദനവും ജോയി സെബാസ്റ്റ്യനും സുഹൃത്തുക്കൾക്കും കൂടുതൽ ഉയരങ്ങളിലേക്ക്‌ വളരുവാൻ ചവിട്ടുപടിയുമായിത്തീരട്ടെ…

Leave a Reply