നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വയ്ക്കണം എന്ന് മുഖ്യമന്ത്രിമാർ,പരീക്ഷ നടത്തുന്നത് സമ്മർദ്ദം മൂലമെന്ന് കേന്ദ്ര സർക്കാർ

ന്യൂ​ഡ​ല്‍​ഹി: നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വയ്​ക്ക​ണ​മെ​ന്നും വി​ഷ​യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​ര്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ക​ത്ത​യ​ച്ചു. പ​ശ്ചി​മ​ബം​ഗാ​ള്‍, ഒ​ഡീ​ഷ, മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​മാ​രാ​ണ് ക​ത്ത​യ​ച്ചത്.

കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രീ​ക്ഷ​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

പ്ര​വേ​ശ​ന പ​രീ​ക്ഷ ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന​ത് ഏ​റെ അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​താ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​മാ​രാ​യ മ​മ​ത ബാ​ന​ര്‍​ജി, ന​വീ​ന്‍ പ​ട്നാ​യി​ക്, ഉ​ദ്ധ​വ് താ​ക്ക​റെ എ​ന്നി​വ​ര്‍ വ്യ​ക്ത​മാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രീ​ക്ഷ മാ​റ്റി​വയ്ക്കു​ന്ന​താ​കും ഉ​ചി​ത​മെ​ന്നും ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

എന്നാൽ കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ​യി​ലും നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്ന​ത് ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും നി​ര​ന്ത​ര​മാ​യ സ​മ്മ​ര്‍​ദ്ദം മൂ​ല​മെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ല്‍. ഡി​ഡി ന്യൂ​സി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Leave a Reply