കോവിഡ് സ്ഥിരീകരിച്ച ദിവസം തന്നെ ആശുപത്രിയിലേക്ക് പോകുന്ന വഴി ആണ്‍കുഞ്ഞിന് ജന്മം നൽകി യുവതി.കാഞ്ഞിരപ്പള്ളി പട്ടിമറ്റം 12ാം വാർഡിലെ യുവതിയ്ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. പൂർണഗർഭിണിയായതിനാൽ കോട്ടയം മെഡിക്കൽ കോളജി ലേക്ക് കൊണ്ടു പോകുന്ന വഴി വേദനയെടുത്തതോടെ ജില്ലാ ആശുപത്രിയിലേക്ക് കയറ്റി സുഖപ്രസവം നടത്തുകയായിരുന്നു.
ജനറൽ ആശുപത്രിയിലായിരുന്നു പ്രസവസംബന്ധമായ ചികിത്സ തേടിയിരുന്നത്.
ആശു പത്രിയിൽ അഡ്മിറ്റാകുന്നതിനു മുൻപ് നടത്തിയപരിശോധനയിലാണ് കോവിഡ് ഫലം പോസിറ്റീവ് ആയത് എന്നാ ൽ, ഉറവിടം വ്യക്തമല്ല. യുവതിക്ക് രോഗലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നുവെന്ന് വീട്ടു കാർ പറഞ്ഞു.
- ആഗോള പ്രതിഷേധങ്ങള്‍ക്കിടെ ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധശിക്ഷ നടപ്പാക്കി
- അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് പങ്കെടുത്ത സെമിനാർ ഹാക്ക് ചെയ്യപ്പെട്ടു.