മഹാരാഷ്ട്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം:പത്ത് നവജാതശിശുക്കള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്ട്രയിലെ ബാന്ദ്രയിലുള്ള ജില്ലാ ജനറല്‍ ആശുപത്രിയില്‍ തീപിടുത്തം. പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്. തീപിടുത്തതില്‍ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്‌എന്‍സിയൂ) ചികിത്സയിലായിരുന്ന പത്ത് നവജാതശിശുക്കള്‍ മരിച്ചു .

ഒരു മാസത്തിനും മൂന്ന് മാസത്തിനും ഇടയില്‍ പ്രായമുള്ള പതിനേഴ് കുട്ടികളാണ് എസ്‌എന്‍സിയൂ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്നത്. ഏഴ് കുട്ടികളെ രക്ഷപെടുത്തി.

തീപിടുത്തതിന്റെ കാരണം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply