പൂവിളികളുമായി ഇത്തവണത്തെ ഓണത്തിന് തുടക്കം കുറിച്ച് അത്തം വന്നെത്തി . ഇക്കുറി കൊറോണ മഹാമാരി കേരളത്തെ അടക്കി വാഴുന്ന സമയമാണ്. എന്നിരുന്നാലും ഓണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു. കേരളത്തിലെ വീടുകളിലെല്ലാം ഇന്നു മുതല്‍ പൂക്കളമൊരുക്കാനുള്ള ഉത്സാഹത്തിലാണ്. രാവും പകലുമില്ലാതെ പൂക്കളിറുക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് ഇത് ഉത്സവത്തിന്റെ തുടക്കം.
ഇനി പത്തു നാള്‍ പൂക്കളുടെ ഉത്സവമാണ്. അത്തം പത്തിന് പൊന്നോണം.

