തിരുവനന്തപുരം: ഒന്നാംവർഷ ബിരുദ ക്ലാസുകൾ നവംബർ ഒന്നുമുതൽ ആരംഭിക്കാൻ സർവകലാശാലകൾക്ക് യുജിസി നിർദേശം നൽകി. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ചു റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ സെപ്റ്റംബർ ഒന്നു മുതൽ ബിരുദ ക്ലാസുകൾ തുടങ്ങാനായിരുന്നു യുജിസിയുടെ ആദ്യത്തെ മാർഗനിർദേശത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതു പിന്നീട് നവംബർ ഒന്നിലേക്ക് മാറ്റുകയായിരുന്നു.അതേസമയം നവംബർ 30ന് ശേഷം പുതിയ പ്രവേശനങ്ങൾ നടത്തരുതെന്നും യുജിസിയുടെ പുതിയ നിർദേശത്തിലുണ്ട്.
