സ്വകാര്യതൊഴില്‍ മേഖലയില്‍ കര്‍ണാടക സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ നടപടിക്കൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ജോലികള്‍ക്കും വൈദഗ്ധ്യം ആവശ്യമുള്ള ജോലികള്‍ക്കും കന്നഡികര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിടാനൊരുങ്ങുന്നത്.
ഇതു സംബന്ധിച്ച ഉത്തരവ് എത്രയും വേഗം ഇറക്കുമെന്ന് നിയമ, പാര്‍ലമെന്ററികാര്യ മന്ത്രി ജെ.സി മധുസ്വാമി അറിയിച്ചു. ആന്ധ്രാപ്രദേശ് മാതൃകയില്‍ ഉത്തരവ് പുറത്തിറക്കി നടപ്പിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പുതിയ ഉത്തരവ് നടപ്പിലാക്കുന്നതോടെ മലയാളികളടക്കം ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആശങ്കയിലാണ്.
മെക്കാനിക്ക്, ക്ലര്‍ക്ക്, അക്കൗണ്ടന്റ്, സൂപ്പര്‍വൈസര്‍, പിയൂണ്‍, ഹെല്‍പ്പേര്‍സ്, മറ്റ് ഓഫീസ് സ്റ്റാഫുകള്‍ എന്നിവരാണ് വൈദഗ്ധ്യമാവശ്യമില്ലാത്ത സി,ഡി വിഭാഗങ്ങളില്‍പ്പെടുന്നത്.
മാനേജ്‌മെന്റ് തലത്തില്‍ ജോലിചെയ്യുന്നവര്‍ വൈദഗ്ധ്യമാവശ്യമുള്ള എ, ബി വിഭാഗം തൊഴിലില്‍ ഉള്‍പ്പെടും.
ഈ രണ്ട് വിഭാഗത്തിലും കനന്നഡികര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സ്വകാര്യ കമ്ബനികളോട് ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ തീരുമാനം. 1961 ലെ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് നിയമത്തില്‍ മാറ്റംവരുത്തി സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് മുന്‍ഗണന നല്‍കുന്ന വിധമാക്കിയിരുന്നു.

