കെ.റെയിലുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. പദ്ധതിയെ സംബന്ധിച്ച രേഖകള്‍ കെ.റെയില്‍ കോര്‍പറേഷന്‍ നല്‍കുന്നില്ലെന്ന് റെയില്‍വേ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
അലൈന്‍മെന്റ്, ആവശ്യമായി വരുന്ന സ്വകാര്യ ഭൂമി, റെയില്‍വെ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇതുവരെ കെആര്‍ഡിസിഎല്‍ നല്‍കിയിട്ടില്ലെന്നാണ് റെയില്‍വെ അറിയിച്ചിട്ടുള്ളത്.
തുടര്‍ച്ചയായി രേഖകള്‍ കെ.ആര്‍’ ഡി. സില്ലിനോട് ആവശ്യപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ലെന്നും റെയില്‍വേക്ക് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ് മനു നല്‍കിയ വിശദീകരണ പത്രികയില്‍ പറഞ്ഞിരുന്നു.
അതു കൊണ്ടു തന്നെ ഡിപിആര്‍ അപൂര്‍ണ്ണമാണെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും റെയില്‍വേ കോടതിയെ അറിയിച്ചിട്ടുണ്ട്.

