മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് തവണ നോട്ടീസ് അയച്ച ശേഷമാണ് ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായത്.
കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ശ്രീറാം വെങ്കിട്ടരാമന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്ന്
ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ രണ്ടാം പ്രതി വഫ ഫിറോസിന് ജാമ്യം അനുവദിച്ചിരുന്നു. പലതവണ കേസ് വിളിച്ചിട്ടും ശ്രീറാം ഹാജരാകാത്തതിനെ തുടര്‍ന്ന് കുറ്റപത്രം ഇതുവരെ പ്രതികളെ വായിച്ചു കേള്‍പ്പിക്കാനായിട്ടില്ല.
2019 ഓഗസ്റ്റ് മൂന്നിനാണ് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്.
മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചാണ് ബഷീര്‍ കൊല്ലപ്പെട്ടത്. റോഡില്‍ തെറിച്ചു വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു. ഈ സംഭവം നടക്കുമ്ബോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു.