ഇന്ത്യയില്‍ ഒക്ടോബറില്‍ മൂന്നാം തരംഗത്തിന് സാധ്യതയെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ഒക്ടോബറില്‍ മൂന്നാം തരംഗത്തിന് സാധ്യതയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ വിദഗ്ധ സമിതി റിപ്പോര്‍ട്ട്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം നിയോഗിച്ച സമിതി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

ഒക്ടോബര്‍ അവസാനത്തോടെ കൊവിഡ് തരംഗം ഉയര്‍ന്ന സംഖ്യയില്‍ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ. ഇത് മുന്നില്‍ കണ്ട് ആരോ​ഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നാണ് നിര്‍ദേശം.

കുട്ടികളില്‍ രോഗ വ്യാപനത്തിന് സാധ്യത കണക്കിലെടുത്ത് നടപടികള്‍ സ്വീകരിക്കണം. മറ്റു ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് വാക്സിന്‍ മുന്‍ഗണ നല്‍കുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ തുടങ്ങണം. എല്ലാ ആശുപത്രികളിലും ശിശുരോഗ വിദഗ്ധരുടെ സേവനം ഉറപ്പാക്കണമെന്നും
വിദ​ഗ്ധ സമിതി റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.