സ​ഞ്ജു സാം​സ​ണ്‍ ഇ​ന്ത്യ​ൻ ഏ​ക​ദി​ന ടീ​മി​ൽ

ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ൽ ബി​സി​സി​ഐ​യു​ടെ അ​ഴി​ച്ചു​പ​ണി. അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നാ​ണ് സെ​ല​ക്ഷ​ൻ ക​മ്മി​റ്റി മാ​റ്റ​ങ്ങ​ൾ വ​രു​ത്തിയത്.

ട്വ​ന്‍റി20 പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​ൽ മാ​ത്രം ഇ​ട​മു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ ഏ​ക​ദി​ന ടീ​മി​ലും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ് പ്ര​ധാ​ന മാ​റ്റ​ങ്ങ​ളി​ലൊ​ന്ന്. പ​രി​ക്ക് ഭേ​ദ​മാ​യ രോ​ഹി​ത് ശ​ർ​മ​യെ ടെ​സ്റ്റ് ടീ​മി​ൽ മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഏ​ക​ദി​ന, ട്വ​ന്‍റി20 പ​ര​ന്പ​ര​ക​ളി​ൽ​നി​ന്ന് രോ​ഹി​ത്തി​ന് വി​ശ്ര​മം അ​നു​വ​ദി​ച്ചു.

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ആ​ദ്യ ടെ​സ്റ്റി​ന് ശേ​ഷം കോഹ്‌ലി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും. കു​ഞ്ഞി​ന്‍റെ ജ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​വ​സാ​ന മൂ​ന്നു ടെ​സ്റ്റു​ക​ൾ​ക്കു​ള്ള ടീ​മി​ൽ​നി​ന്ന് കോ​ഹ്‌ലി​യെ ഒ​ഴി​വാ​ക്കി​യ​ത്. പ​രി​ക്കു​ണ്ടാ​യി​ട്ടും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി​യെ ടി20 ​ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി.

രോ​ഹി​ത് ശ​ർ​മ, വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി എ​ന്നി​വ​രു​ടെ പ​രി​ക്ക് സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ളാ​ണ് ടീ​മി​ൽ മാ​റ്റം വ​രു​ത്താ​ൻ ക​മ്മി​റ്റി​യെ പ്രേ​രി​പ്പി​ച്ച​ത്. പ​രി​ക്കു ഭേ​ദ​മാ​യാ​ൽ ഇ​ഷാ​ന്ത് ശ​ർ​മ​യെ ടെ​സ്റ്റ് ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്

Leave a Reply