ന്യൂ​ന​പ​ക്ഷ സ്കോ​ള​ര്‍​ഷി​പ്പി​ല്‍ ആർക്കും നഷ്ടമില്ലെന്ന് വി ഡി സതീശൻ

കോ​ട്ട​യം: മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന് ന്യൂ​ന​പ​ക്ഷ സ്കോ​ള​ര്‍​ഷി​പ്പി​ല്‍ ന​ഷ്ട​മു​ണ്ടാ​യെ​ന്ന് താ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

ന്യൂ​ന​പ​ക്ഷ സ്കോ​ള​ര്‍​ഷി​പ്പി​ല്‍ മു​സ്‌ലിം സ​മു​ദാ​യ​ത്തി​ന് ന​ഷ്‌​ടം ഉ​ണ്ടാ​യി​ട്ടി​ല്ല. നി​ല​വി​ല്‍ സ്‌​കോ​ള​ര്‍​ഷി​പ്പ് കി​ട്ടു​ന്ന ഒ​രു സ​മു​ദാ​യ​ത്തി​നും ന​ഷ്‌​ടം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി.ത​ന്‍റെ പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും സ​തീ​ശ​ൻ പറഞ്ഞു

നി​ല​വി​ലു​ള്ള സ്കോ​ള​ര്‍​ഷി​പ്പ് കു​റ​യ്ക്കാ​ത്ത​തി​നെ​യും മ​റ്റ് സ​മു​ദാ​യ​ത്തി​ന് കൂ​ടി ആ​നു​പാ​തി​ക​മാ​യി സ്കോ​ള​ര്‍​ഷി​പ്പ് കൊ​ടു​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നുവെന്നും , ലീ​ഗ് ഉ​ന്ന​യി​ച്ച പ​രാ​തി സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്ക​ണം. ലീ​ഗി​ന്‍റെ അ​ഭി​പ്രാ​യം യു​ഡി​എ​ഫ് ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും സതീശൻ പറഞ്ഞു