ബുറെവിയിൽ മുങ്ങി തമിഴ്നാട് ,മരണസംഖ്യ 19 ആയി

ചെ​ന്നൈ: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റി​യ​തോ​ടെ ത​മി​ഴ്നാ​ട്ടി​ല്‍ മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യി. ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് 19 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ക​ട​ലൂ​ര്‍ അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ല്‍ വ​ന്‍ കൃ​ഷി​നാശം സം​ഭ​വി​ച്ചു. വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ‍​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പു​തു​ശേ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ വ​ലി​യ​തോ​തി​ല്‍ വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ട്ടു.
രാ​മ​നാ​ഥ​പു​രം, തൂ​ത്തു​ക്കു​ടി, നാ​ഗ​പ​ട്ട​ണം, ക​ല്ലാ​ക്കു​റി​ച്ചി ജി​ല്ല​ക​ളി​ലും ക​ന​ത്ത മ​ഴ​യാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ബു​റേ​വി​യു​ടെ തീ​വ്ര​ത കു​റ​യു​മെ​ന്നും അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍​ദം ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Leave a Reply