ഒമിക്രോൺ: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ രാത്രികാല നിയന്ത്രണം

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ രാത്രികാല നിയന്ത്രണം.

രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് നിയന്ത്രണം. കടകള്‍ 10ന് തന്നെ അടയ്്ക്കണം. അനാവശ്യയാത്രകള്‍, ആള്‍ക്കൂട്ടം എന്നിവ അനുവദിക്കില്ല. കൊവിഡ് അവലോകനയോഗത്തിലാണ് ഇതു സംബന്ധിച്ച്‌ തീരുമാനമുണ്ടായത്.

പുതുവല്‍സര ആഘോഷങ്ങളുടെ പഞ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ രാത്രികാല വാഹന പരിശോധന ശക്തമാക്കും.