കുട്ടികളുടെ മാനസികാരോഗ്യവും കൗൺസിലിങ്ങും; പുതിയ ആപ്പ് പുറത്തിറക്കി സിബിഎസ്ഇ

സി.ബി.എസ്​.ഇ സ്​കൂളുകള്‍ പഠിക്കുന്ന കുട്ടികള്‍ക്ക്​ ബോര്‍ഡ്​ വികസിപ്പിച്ച പുതിയ ആപ്ലിക്കേഷനിലൂടെ ഇനി സൈക്കോളജിക്കല്‍ കൗണ്‍സലിങ്​ സെഷനുകള്‍ ലഭ്യമാകും. മേയ്​ പത്ത്​ മുതലാണ്​ ആപ്പിലൂടെ ക്ലാസുകള്‍ തുടങ്ങുക.കഴിഞ്ഞവര്‍ഷം ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്നോടിയായി ടോള്‍ ഫ്രീ നമ്ബറിലൂടെയാണ്​ വിദ്യാര്‍ഥികള്‍ക്ക്​ കൗണ്‍സലിങ്​ നല്‍കിയിരുന്നത്​. എന്നാല്‍, ഈ വര്‍ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി ‘CBSE Dost For Life’ എന്ന ആപ്പ്​ പുറത്തിറക്കുകയായിരുന്നു. ഒമ്ബത്​ മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതി​ന്റെ സേവനം ലഭ്യമാകും.83 വളണ്ടിയര്‍ കൗണ്‍സിലര്‍മാരും വിവിധ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുമാണ്​ സെഷനുകള്‍ക്ക്​ നേതൃത്വം നല്‍കുക.

ആപ്പിലെ ക്ലാസുകള്‍ പൂര്‍ണമായും സൗജന്യമാണ്​. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ്​ ഇതില്‍ ക്ലാസുണ്ടാവുക. രാവിലെ 9.30 മുതല്‍ ഉച്ചക്ക്​ 1.30 വരെ, അല്ലെങ്കില്‍ 1.30 മുതല്‍ 5.30 എന്നീ സമയപരിധിയില്‍ വരുന്ന അനുയോജ്യമായ സമയം കുട്ടുകള്‍ക്കും രക്ഷിതാക്കള്‍ക്കും തെരഞ്ഞെടുക്കാം.ഇത്​ കൂടാതെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുശേഷം തെരഞ്ഞെടുക്കാവുന്ന കോഴ്​സുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍​, മാനസികാരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള വിവരങ്ങള്‍, കോവിഡ്​ സുരക്ഷ മാനദണ്ഡങ്ങള്‍ തുടങ്ങിയവയും ആപ്ലിക്കേഷനിലുണ്ടെന്ന് സി.ബി.എസ്.ഇ വക്താവ് പറഞ്ഞു.സ്കൂളുകളില്‍ മാനസികാരോഗ്യ ഉന്നമനത്തി​െന്‍റ ആവശ്യകത പ്രതിപാദിക്കുന്ന ‘മാനസികാരോഗ്യവും ക്ഷേമവും’ എന്ന മാനുവലും ബോര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. ഫെസിലിറ്റേറ്റര്‍മാരായ അധ്യാപകര്‍, സ്കൂള്‍ കൗണ്‍സിലര്‍മാര്‍, പ്രത്യേക അധ്യാപകര്‍, ബന്ധുക്കള്‍ എന്നിവര്‍ക്ക്​ ഇൗ വിഷയത്തിലുള്ള ചുമതലകള്‍ ഇതില്‍ വ്യക്​തമാക്കുന്നു. കൂടാതെ പകര്‍ച്ചവ്യാധി കാലത്ത്​ സ്കൂളുകളും കുടുംബങ്ങളും കുട്ടികള്‍ക്ക് മാനസിക-സാമൂഹിക പിന്തുണ എങ്ങനെ നല്‍കാമെന്നതിനെക്കുറിച്ചുള്ള അധ്യായവും ഇതില്‍ ഉള്‍പ്പെടുന്നു.