പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളെ പൊതുസ്ഥലങ്ങളില്‍ കൊണ്ടുവന്നാല്‍ 2000 രൂപ പിഴ

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച്‌ സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ കുട്ടികളെ കൊണ്ടുവന്നാല്‍ 2000 രൂപ പിഴ ചുമത്താന്‍ തീരുമാനമായി.

യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെയാണ് ഷോപ്പിംഗ് മാളുകളിലും ബീച്ചുകളിലുമുള്‍പ്പെടെ കുട്ടികളുമായി രക്ഷിതാക്കളെത്തുന്നത്.

ഇനിമുതല്‍ കുട്ടികളെ കൊണ്ട് വന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.ഇതിനായി പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ആശുപത്രി ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് എത്തുന്നതെങ്കില്‍ തടസങ്ങളുണ്ടാവില്ല.

വായു സഞ്ചാരം കുറഞ്ഞതും, എന്നാല്‍ ആളുകള്‍ കൂടുതല്‍ സാധ്യതയുള്ളതുമായ സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

Leave a Reply