പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം

പാലക്കാട്: നഗരത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തുളള ഹോട്ടലില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കൂടുതല്‍ ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുളള ശ്രമം തുടരുകയാണ്. ഹോട്ടലിനുളളിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചുവെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യാേഗസ്ഥര്‍ നല്‍കുന്ന സൂചന.

Leave a Reply