ചെറുകിട ക്ഷീ​ര- കോ​ഴി ക​ര്‍​ഷ​ക​ർക്ക് ആശ്വാസം 20പശുക്കളെയും 1000കോഴിയും വളർത്താൻ ഇനി ലൈസൻസ് വേണ്ട

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ക്ഷീ​ര- കോ​ഴി ക​ര്‍​ഷ​ക​രു​ടെ ലൈ​സ​ന്‍​സ്​ വ്യ​വ​സ്ഥ​ക​ളി​ല്‍ ഇ​ള​വു​വ​രു​ത്താ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. നി​ല​വി​ല്‍ 50 കോ​ഴി​ക​ളി​ല്‍ കൂ​ടു​ത​ല്‍ വ​ള​ര്‍​ത്തു​ന്ന​തി​ന്​ ത​ദ്ദേ​ശ​സ്ഥാ​പ​ന​ ലൈ​സ​ന്‍​സ്​ വേ​ണ​മാ​യി​രു​ന്നു.

ഇ​ത്​ 1000 കോ​ഴി​ക​ളാ​യി ഉ​യ​ര്‍​ത്തും. അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ പ​ശു​ക്ക​ളെ വ​ള​ര്‍​ത്തു​ന്ന ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കും ​പെ​ര്‍​മി​റ്റ്​​ നി​ര്‍​ബ​ന്ധ​മാ​യി​രു​ന്നു. ഇ​നി​മു​ത​ല്‍ 20 പ​ശു​ക്ക​ളി​ല്‍ കൂ​ടു​ത​ലു​ള്ള ഫാ​മു​ക​ള്‍​ക്ക്​ മാ​ത്രം പെ​ര്‍​മി​റ്റ്​​ മ​തി. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത്,​ മു​നി​സി​പ്പ​ല്‍ ച​ട്ട​ങ്ങ​ള്‍ ഭേ​ദ​ഗ​തി ചെ​യ്യാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

നി​ല​വി​ല്‍ അ​ഞ്ച് മൃ​ഗ​ങ്ങ​ളി​ല്‍ കൂ​ടു​ത​ലു​ള്ള ക​ന്നു​കാ​ലി ഫാം, 20 ​എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ലു​ള്ള ആ​ട്ഫാം, അ​ഞ്ചി​ല്‍ കൂ​ടു​ത​ലു​ള്ള പ​ന്നി​ഫാം, നൂ​റ് പ​ക്ഷി​ക​ളി​ല്‍ കൂ​ടു​ത​ലു​ള്ള പൗ​ള്‍​ട്രി​ഫാം എ​ന്നി​വ​ക്ക്​ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ പെ​ര്‍​മി​റ്റ് ആ​വ​ശ്യ​മാ​ണ്. 50 ആ​ടു​ക​ള്‍​ക്കും ഇ​ള​വ് അ​നു​വ​ദി​ക്കും. കെ​ട്ടി​ട​ങ്ങ​ളോ​ടൊ​പ്പം ബ​യോ​ഗ്യാ​സ്​ പ്ലാ​ന്‍​റു​ക​ള്‍​ക്കും അ​നു​മ​തി ന​ല്‍​കും

Leave a Reply