കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി

കോഴിക്കോട് റെയിവെ സ്റ്റേഷനില്‍ നിന്നും വന്‍ സ്ഫോടക വസ്തു പിടികൂടി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. O2685 നമ്ബറില്‍ ഉള്ള ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്ക്, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.

ചെന്നൈ സ്വദേശിയായ യാത്രക്കാരിയാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇവര്‍ ചെന്നൈയില്‍ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ട്രെയിനിന്റെ ഡി 1 കംപാര്‍ട്ട്മെന്റിലെ സീറ്റിന് അടിയില്‍ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. അതേസമയം, പിടിയിലായ സ്ത്രീയുടേതാണോ സ്ഫോടകവസ്തു എന്ന കാര്യം വ്യക്തമായിട്ടില്ല.

Leave a Reply